പ്രി​യ​ങ്ക ഇന്ന്‌ യു​പി​യി​ല്‍, ഒപ്പം രാഹുലും; പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ക്ക് തുടക്കം കുറിക്കും

ന്യൂ​ഡ​ല്‍​ഹി: എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര ഇ​ന്നു യു​പി​യി​ല്‍ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും. കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റും സ​ഹോ​ദ​ര​നു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യും പ​ശ്ചി​മ യു​പി​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും പ്രി​യ​ങ്ക​യോ​ടൊ​പ്പം ഉ​ണ്ടാ​കും. രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും വ​ര​വ് ഗം​ഭീ​ര​മാ​ക്കാ​ന്‍ റോ​ഡു​ക​ളെ​ല്ലാം കൂ​റ്റ​ന്‍ ബോ​ര്‍​ഡു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും കൊ​ണ്ട് അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.

രാ​ഹു​ലും പ്രി​യ​ങ്ക​യും ചേ​ര്‍​ന്നു പ​ന്ത്ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ റോ​ഡ് ഷോ ​ന​ട​ത്തി​യാ​ണു യു​പി പി​ടി​ക്കാ​നു​ള്ള പു​തി​യ തേ​രോ​ട്ട​ത്തി​നു ശ​ക്തി പ​ക​രു​ക. ല​ക്നൗ​വി​ലെ പി​സി​സി ആ​സ്ഥാ​ന​ത്തെ​ത്തു​ന്ന മൂ​ന്നു നേ​താ​ക്ക​ളും ഹ​സ്ര​ത്ഗ​ഞ്ചി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​റു​ടെ​യും സ​ര്‍​ദാ​ര്‍ പ​ട്ടേ​ലി​ന്‍റെ​യും പ്ര​തി​മ​ക​ളി​ല്‍ ഹാ​രാ​ര്‍​പ്പ​ണം ചെ​യ്ത് ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചാ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്കു തു​ട​ക്കം കു​റി​ക്കു​ക. രാ​ത്രി​യോ​ടെ രാ​ഹു​ല്‍ ഡ​ല്‍​ഹി​ക്കു മ​ട​ങ്ങും.

പ്രി​യ​ങ്ക​യും ജ്യോ​തി​രാ​ദി​ത്യ​യും വ്യാ​ഴാ​ഴ്ച വ​രെ യു​പി​യി​ലെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ തു​ട​രും. ല​ക്നൗ​വി​ലെ യു​പി​സി​സി ആ​സ്ഥാ​ന​ത്ത് ത​യാ​റാ​ക്കി​യ ന​വീ​ക​രി​ച്ച മീ​ഡി​യ ഹാ​ള്‍ പ്രി​യ​ങ്ക ഉ​ദ്ഘാ​ട​നം ചെ​യ്യും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ത​ന്ത്ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളു​മാ​യി രാ​ഹു​ലും പ്രി​യ​ങ്ക​യും ജ്യോ​തി​രാ​ദി​ത്യ​യും ച​ര്‍​ച്ച ന​ട​ത്തും.