‘പ്രിയ കമല്‍ അങ്ങെടുത്ത സ്വാതന്ത്ര്യത്തോളം പ്രേക്ഷകര്‍ കൈയ്യടക്കിയിട്ടില്ല’

കമല്‍ ചിത്രം ആമി തിയറ്ററുകളിലെത്തിയ ശേഷവും വിവാദങ്ങള്‍ തുടരുകയാണ്. ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്‌സ് ബുക്ക്‌ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ പി.കെ.ശ്യാം കൃഷ്ണന്‍ ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റ് ശ്രദ്ധേയമാകുന്നു.

നിങ്ങളുടെ ആമിയെ കുറിച്ച് എഴുതൂ.. ഇത് ഞാനറിഞ്ഞ ആമി എന്ന് താങ്കള്‍ക്ക് ആവര്‍ത്തിച്ചു കൂടെ എന്ന് സംവിധായകന്‍ കമലിനോട് ശ്യാം കൃഷണന്‍ കുറിപ്പില്‍ ചോദിക്കുന്നു.

ശ്യാം കൃഷണന്റെ ഫെയ്‌സ് ബുക്ക്‌ കുറിപ്പ്

പ്രിയ കമല്‍
അവര്‍ പടിപ്പുറത്ത് ഇപ്പോഴും കാത്തു നില്‍പ്പുണ്ട്
ആമിയുടെ പേരില്‍ വഴിമരുന്നിടരുത്
അത് ആ എഴുത്തുകാരിയോടും
കേരളത്തോടും ചെയ്യുന്ന അനീതി ആകും
………………………..
ഞാനറിഞ്ഞ ആമി യാണന്ന് സംവിധായകന്‍ പറയുമ്പോള്‍ ആ ആവിഷ്‌കാരത്തിന് ആര് അനുമതി തന്നു..
കഥകളിലെവിടെയും രേഖപെടുത്താത്ത
അക്ബറലി കേരളം നല്‍കുന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ധൈര്യമല്ലെ?
എന്നിട്ടും പ്രേക്ഷകന്‍ മിണ്ടരുത് എന്ന് പറയുന്നത്
ആ എഴുത്തുകാരിയോട് ചെയ്യുന്ന അപരാധമാണ്
പ്രിയ കമല്‍
അങ്ങെടുത്ത സ്വാതന്ത്ര്യത്തോളം പ്രേക്ഷകര്‍ കൈയ്യടക്കിയിട്ടില്ല.
പിന്നെ
കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി,താങ്കള്‍ക്കെതിരായ അക്രമത്തിനെതിരെ കൈകോര്‍ത്ത പുരോഗമന കേരളം,ചലച്ചിത്ര അക്കാദമി
അങ്ങിനെ എത്ര എത്ര ആവിഷ്‌കാര ഇടങ്ങളോടാണ് താങ്കള്‍ പന്ത്രണ്ട് കോടി യുടെ കണക്ക് കാട്ടി ന്യായീകരിക്കാന്‍ വരുന്നത്.അത് അത്രമേല്‍ അപഹാസ്യവും നീതി നിഷേധവുമാണ്.
പന്ത്രണ്ട് കോടി യുടെ നഷ്ട വിലാപത്തില്‍
കളഞ്ഞ് കുളിക്കേണ്ട ജീവിതാനുഭവമല്ല കമല സുരയ്യ യുടെ ജീവിതം
കൂസലില്ലാത്ത ആവിഷ്‌കാരമായിരുന്നു അവരുടെ ജീവിതമത്രയും…
ആ ജീവിതം പ്രമേയമാക്കുമ്പോള്‍ അത്ര തന്നെ ധൈര്യവും ആത്മവിശ്വസവും വേണം..
അതില്ലാതായാല്‍ വിമര്‍ശനങ്ങളെ ഭയക്കേണ്ടിവരും.
നിങ്ങളുടെ ആമി യെ കുറിച്ച് എഴുതൂ..ഇത് ഞാനറിഞ്ഞ ആമി എന്ന് താങ്കള്‍ക്ക് ആവര്‍ത്തിച്ചു കൂടെ
ഞാനറിഞ്ഞത് മാത്രം പറഞ്ഞാല്‍ മതി എന്ന് ചിത്രത്തിന്റെ പണ ചിലവ് കാട്ടി ന്യായീകരിക്കുന്നത് താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല
കാരണം താങ്കളുടെ വാക്കുകള്‍ ആര്‍ത്തിയോടെ ആഘോഷിക്കാന്‍ കാവി പുതച്ച ഫാസിസ്റ്റുകള്‍ കാത്ത് നില്‍ക്കുന്നുണ്ട്.
അവര്‍ക്ക് വഴി മരുന്നിടരുത്….