പ്രിയങ്കയ്ക്ക് സ്ഥാനം ലഭിച്ചത് സൗന്ദര്യം ഉള്ളതുകൊണ്ട്‌; വിവാദ പരാമര്‍ശവുമായി ബി.ജെ.പി മന്ത്രി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ബിഹാറിലെ ബി.ജെ.പി മന്ത്രി വിനോദ് നാരായണ്‍ ഝാ. സൗന്ദര്യം ഉള്ളതുകൊണ്ടാണ് പ്രിയങ്കയ്ക്ക് സ്ഥാനം ലഭിച്ചതെന്നായിരുന്നു വിനോദ് നാരായണ്‍ ഝായുടെ പരാമര്‍ശം. സൗന്ദര്യമല്ലാതെ രാഷ്ട്രീയധാരണ പ്രിയങ്കയ്ക്കില്ല.

സൗന്ദര്യം വോട്ടാകില്ലെന്നും ഭൂമികുംഭകോണത്തില്‍ ആരോപണവിധേയനായ റോബര്‍ട്ട് വാദ്രയുടെ ഭാര്യയാണ് പ്രിയങ്ക ഗാന്ധിയെന്നും വിനോദ് നാരായണ്‍ ഝാ പറഞ്ഞു. പ്രസ്താവനയില്‍ മാപ്പു പറയില്ലെന്നും ഝാ വ്യക്തമാക്കി.