പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റ്റിലായത് റിയാദിൽ വച്ച്

റിയാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റ്റിലായത് റിയാദിൽ വച്ച്‌.ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രനെ(39)ആണ് അറസ്റിലായത്. പോസ്കോ കേസിൽ നാടുവിട്ട പ്രതിയെയാണ് സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. മെറിന്‍ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിയാദിൽ വച്ച് അറസ്റ്റ് ചെയ്‌തത്‌.

റിയാദില്‍ പ്രവാസിയായ സുനില്‍ കുമാര്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. നടക്കുന്നത്
കുട്ടിയുടെ പിതൃസഹോരന്റെ സുഹൃത്തായിരുന്നു പ്രതി. സ്ഥിരം മദ്യപനായ അച്ഛന്റെ അനുജൻ വഴിയാണ് പെണ്‍കുട്ടിയുടെ വീടുമായി ഇയാള്‍ ബന്ധം സ്ഥാപിക്കുന്നത്. പെണ്‍കുട്ടി പീഡനത്തിനി രയായ വിവരം സഹപാഠികള്‍ വഴി സ്‌കൂളിലെ അധ്യാപിക അറിയുകയും അവര്‍ ചൈല്‍ഡ് ലൈന് വിവരം കൈമാറു കയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായി വ്യക്തമായി.കുട്ടിയെ പിന്നീട് കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇവിടെ വെച്ച്‌ ഈ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ജീവനൊടുക്കി ഇതിന് ഉത്തരവാദികളായ മഹിളാമന്ദിരത്തിലെ ജീവനക്കാര്‍ ഇപ്പോള്‍ ജയിലിലാണ്.

കൊല്ലം ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബൃൂറോ അസിസ്റ്റന്റ് പോലീസ് കമീഷണര്‍ എം. അനില്‍കുമാര്‍, ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. പ്രകാശ് എന്നിവരും മെറിന്‍ ജോസഫിനോടൊപ്പം റിയാദിലെത്തിയാണ് പ്രതിയെ നാട്ടിലേക്ക് കൊണ്ടുപോകുന്നത്.