പ്രാണികള്‍ കടിച്ചാല്‍

ചിലന്തി, ഉറുമ്പ്, കടന്നല്‍ തേള്‍ തുടങ്ങിയ വിഷജന്തുക്കല്‍ ആയുര്‍വേദം കീടമായാണ് പരിഗണിക്കുന്നത്. 167 തരം കീടങ്ങളാണുള്ളത്.

കടന്നല്‍, തേനീച്ച എന്നിവ കുത്തിയാല്‍ ചുണ്ണാമ്പും നാരാങ്ങാനീരും പുരട്ടുക. പഴുതാര കടിച്ചാല്‍ സാമാന്യ വിഷ ചികിത്സയ്ക്ക് വിഭിന്നമായി ഉഷ്ണക്രിയയാണ് ചെയ്യേണ്ടത്. ഇതിനായി മണല്‍ കിഴി കൊണ്ട് ചൂടാക്കുക.

അട്ട/കീടങ്ങള്‍ എന്നിവ കടിച്ചാല്‍ നറുനീണ്ടിയും മഞ്ഞളും ചേര്‍ത്ത് നെയ്യില്‍ മൂപ്പിച്ച് പുരട്ടുക. തേള്‍ കുത്തിയാല്‍ അര്‍ക്കത്തിന്റെ ഇലയും നെയ്യും ഉപ്പും ചേര്‍ത്ത് നെയ്യില്‍ മൂപ്പിച്ച് പുരട്ടുക.

പ്രഥമിക ചികിത്സയില്‍ ചെയ്യേണ്ട മറ്റൊരു പ്രധാന കാര്യം കടിച്ച ജീവിയുടെ കൊമ്പ് കടിയേറ്റ സ്ഥലത്ത് ശേഷിക്കുന്നുണ്ടോ എന്ന് തിരിച്ചറിയലാണ്. ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യണം. അതിനു ശേഷം കടിയേറ്റ സ്ഥലത്തെ രക്തം നീക്കം ചെയ്യണം.