പ്രവാസി വ്യവസായിയുടെ ആത്മഹത്യ: സെക്രട്ടറിയെ പ്രതിചേര്‍ത്തിട്ടില്ലെന്ന് സര്‍ക്കാര്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ആന്തൂറിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍  പഞ്ചായത്ത് സെക്രട്ടറിെയ പ്രതിചേര്‍ത്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു . ഇതുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാ‍ഞ്ച് വ്യക്തമാക്കി .

പഞ്ചായത്ത് സെക്രട്ടറി എംകെ ഗിരീഷിന്റെ മുന്‍കൂര്‍ജാമ്യേപക്ഷ  പരിഗണിക്കുമ്പോഴായിരുന്നു ക്രൈംബ്രാഞ്ച് നിലപാട് അറിയിച്ചത് . പഞ്ചായത്ത് സെക്രട്ടറിയെ പ്രതിചേര്‍ക്കാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം പ്രസക്തമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.

പ്രവാസിയുടെ ആത്മഹത്യയുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും താന്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നഗരസഭാ സെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി.