പ്രളയ പുനരധിവാസം; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനോട് ഹൈക്കോടി റിപ്പോര്‍ട്ട് തേടി. പ്രളയം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നുവെന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി ആവശ്യപ്പെട്ടു.

പ്രളയ പുനരധിവാസത്തില്‍ അപേക്ഷകളും നടപടിയും സംബന്ധിച്ച് കണക്കുകള്‍ ഹാജരാക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കണക്കുകള്‍ പഞ്ചായത്ത് തിരിച്ച് പ്രസിദ്ധപ്പെടുത്താനും നിര്‍ദ്ദേശിച്ചു. കേസ് കോടതി ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.