പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായത്തിന് അപേക്ഷിക്കാനുള്ള കാലാവധി നീട്ടില്ലെന്ന് റവന്യുമന്ത്രി

പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായത്തിന് അപേക്ഷിക്കാനുള്ള കാലാവധി നീട്ടില്ലെന്ന് റവന്യുമന്ത്രി. നിലവിൽ ജൂൺ 30 ആണ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതിയെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. അൻവർ സാദത്ത് എം.എൽ.എയുടെ ശ്രദ്ധ ക്ഷണിക്കലിനായിരുന്നു മന്ത്രിയുടെ മറുപടി.

റേഷൻ കടത്ത് തടയാൻ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമനും സഭയെ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ ഗോഡൗണുകളിലും സി.സി.ടി.വി ക്യാമറ സ്ഥാപിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

അഞ്ച് സർക്കാർ മെഡിക്കൽ കോളേജുകൾ സ്റ്റെന്റ് വിതരണ കമ്പനികൾക്ക് 47.74 കോടി രൂപയാണ് നൽകാനുള്ളതെന്ന് ആരോഗ്യ മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജാണ് മുന്നിൽ. 22 കോടി രൂപ കുടിശിക വരുത്തി. കോഴിക്കോട് മെഡിക്കൽ കോളജ് 12.10 കോടി രൂപ കുടിശിക നൽകാനുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജ് 6 കോടി, കോട്ടയം മെഡിക്കൽ കോളജ് 6.04 കോടി, തൃശൂർ 1.13 കോടി രൂപയും കുടിശിക വരുത്തി.