പ്രളയത്തിൽ കൈത്താങ്ങായി കെ എസ് ആർ ടി സി

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് ജനങ്ങൾ പ്രളയ ദുരന്തമനുഭവിക്കുമ്പോൾ കൈത്തങ്ങാകുകയാണ് കെ എസ് ആർ ടി സി.ഇതോടനുബന്ധിച്ച് ജനങ്ങളെ സഹായിക്കുന്നതിനായി കെ എസ് ആർ ടി സി ഹെല്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്.ഒപ്പം പ്രത്യേക സർവീസുകളും തുടങ്ങിയിരിക്കുകയാണ്.


കനത്ത മഴയെ തുടർന്ന് ഗതാഗതം പലയിടത്തും സ്തംഭിച്ചിട്ടുണ്ട്.നിരവധി ട്രെയിനുകളും റദ്ധാക്കിയ ഈ അവസ്ഥയിൽ കെ എസ് ആർ ടി സിയുടെ നിലപാട് ജനങ്ങൾക്ക് ഏറെ സഹായകമാകുന്നു.കനത്തമഴയെ തുടരുന്ന സാഹചര്യ ത്തില്‍ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഞായറാഴ്ച്ച മുതൽ മഴകുറയുമെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ടെങ്കിലും ആഗസ്ത് 15 ശക്തമായ മഴയുണ്ടാ കുമെന്നും റിപ്പോർട്ടുകളുണ്ട്.