പ്രളയം പ്രതിഷേധമായി..! അ​ടി​യ​ന്ത​ര​പ്ര​മേ​യ ച​ര്‍​ച്ച​യ്ക്കി​ടെ പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ദു​രി​താ​ശ്വാ​സം വൈ​കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര​പ്ര​മേ​യ ച​ര്‍​ച്ച​യ്ക്കി​ടെ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. പ്ര​ള​യ ബാ​ധി​ത​ര്‍​ക്കു ന​ല്‍​കു​ന്ന ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ​യാ​ണ് പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യ​ത്.

പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യം വൈ​കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി.​ഡി. സ​തീ​ശ​ന്‍ എം​എ​ല്‍​എ​യാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. പ്ര​ള​യ​ത്തെ തു​ട​ര്‍​ന്നു​ള്ള ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് പാ​ളി​ച്ച സം​ഭ​വി​ച്ചു​വെ​ന്ന് വി.​ഡി.സ​തീ​ശ​ന്‍ എം​എ​ല്‍​എ അ​ടി​യ​ന്ത​ര​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. പ്ര​ള​യം ക​ഴി​ഞ്ഞ് നൂ​റ് ദി​വ​സ​മാ​യി​ട്ടും അ​ര്‍​ഹ​ര്‍​ക്ക് സ​ഹാ​യം കി​ട്ടി​യി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ന്‍ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ക​ണ​ക്കു​ക​ള്‍ നി​ര​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മ​റു​പ​ടി പ​റ​യു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി പോ​യ​ത്. പ്ര​ള​യ​പു​ന​ര്‍​നി​ര്‍​മാ​ണ​പ​ദ്ധ​തി​ക​ള്‍ ഒ​രു​മി​ച്ച്‌ ന​ട​പ്പാ​ക്കേ​ണ്ട സ​മ​യ​ത്ത് പ്ര​തി​പ​ക്ഷം അ​തി​ല്‍​നി​ന്നു മാ​റി ന​ട​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

എം.​എ.​യൂ​സ​ഫ​ലി വ്യ​ക്ത​മാ​ക്കി​യ​ത് അ​നു​സ​രി​ച്ചാ​ണ് യു​എ​ഇ ധ​ന​സ​ഹാ​യ​ത്തെ​ക്കു​റി​ച്ച്‌ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ‌​ഞ്ഞ​ത്. ഈ ​സാ​ഹ​യം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ച​ത്.

പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ട​പ്പാ​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. നി​ര​വ​ധി പേ​ര്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യ 10,000 രൂ​പ കി​ട്ടി​യി​ല്ല. പ്ര​ള​യ​ത്തെ കു​റി​ച്ചു​ള്ള യു​എ​ന്‍ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു സ​ഹാ​യം നേ​ടി​യെ​ടു​ക്കാ​ന്‍ കേ​ര​ള​ത്തി​നാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ല​റി ച​ല​ഞ്ചി​ലു​ടെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ ര​ണ്ട് ത​ട്ടി​ലാ​ക്കി​യെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടും ബാ​ങ്കു​ക​ള്‍ ജ​പ്തി ന​ട​പ​ടി​ക​ള്‍ തു​ട​രു​ന്നു. കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും സ​ഹാ​യം നേ​ടി​യെ​ടു​ക്കാ​ന്‍ സം​സ്ഥാ​ന​ത്തി​നാ​യി​ല്ല. യു​എ​ഇ​യി​ല്‍ നി​ന്ന് 700 കോ​ടി കി​ട്ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​രു​പ​റ​ഞ്ഞു​വെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചി​രു​ന്നു.