പ്രളയം:നേപ്പാളിൽ മരണം 88

കഠ്മണ്ഡു:നേപ്പാളിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 88 ആയി.മഴയെത്തുടര്‍ന്നു വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടന്ന 3,366പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

31 പേരെ കാണാതായതാണ് റിപോർട്ടുകൾ.മഴക്ക് ശമനം ഉണ്ടെങ്കിലും രാജ്യത്തിന്റെ മധ്യകിഴക്കന്‍ മേഖലകളിലെ 25 ജില്ലകളിലെ ജനങ്ങളെ ഇപ്പോഴും ദുരന്തം വിട്ടുമാറിയിട്ടില്ല.ഇവിടെ 16,520 വീടുകളില്‍ വെള്ളം കയറി.

പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നത് നിയന്ത്രിക്കാനായി അന്താരാഷ്ട്രസംഘടനയുടെ സഹായം നേപ്പാൾ ആവശ്യപ്പെട്ടിട്ടുണ്ട്.