പ്രഭാസിന്റെ സാഹോയിലെ ‘ സൈയ്യാ സൈക്കോ’ വീഡിയോ സോങ് പുറത്ത്

ബാഹുബലിക്ക് ശേഷമുളള പ്രഭാസ് ചിത്രം സാഹോ റിലീസിങ്ങിനൊരുങ്ങുകയാണ്. ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയിരുന്നു. സൈയ്യാ സൈക്കോ എന്നു തുടങ്ങുന്ന പാട്ടിന്റെ ഫുള്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

പാട്ടിന്റെ ഹിന്ദി,മലയാളം,തമിഴ് പതിപ്പുകളും റിലീസ് ചെയ്തിരുന്നു. പ്രഭാസും ശ്രദ്ധയും തന്നെയാണ് ഗാനരംഗത്ത് തിളങ്ങിനില്‍ക്കുന്നത്. ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന സാഹോ സുജിത്ത് റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്.

300 കോടി ബഡ്ജറ്റിലാണ് പ്രഭാസിന്റെ സാഹോ അണിയിച്ചൊരുക്കുന്നത്. ബാഹുബലിയുടെ അവസാന ഭാഗത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് തെലുങ്ക് സൂപ്പര്‍ താരത്തിന്റെ പുതിയ ചിത്രം എത്തുന്നത്.