പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രണ്ടാം നിലയിലെ ഓഫീസില്‍ തീപ്പിടുത്തം ദൃശ്യമായത്.

കമ്പ്യൂട്ടര്‍ യൂണിറ്റില്‍ നിന്നാണ് തീ പടര്‍ന്നത്. 10 ഫയര്‍ യൂണിറ്റുകള്‍ എത്തി 20 മിനിറ്റിനകം തീയണച്ചു. . മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.