പ്രധാനമന്ത്രിയും അമിത് ഷായും വയനാടിനെ അപമാനിക്കുന്നുവെന്ന് ചെന്നിത്തല

വയനാട്: വയനാടിനെ പ്രധാനമന്ത്രിയും അമിത് ഷായും അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അമിത് ഷാ പറയുന്ന പിച്ചും പേയ്ക്കും മറുപടി പറയേണ്ട കാര്യം രാഹുല്‍ ഗാന്ധിക്ക് ഇല്ലെന്നും തെരഞ്ഞെടുപ്പ് വര്‍ഗ്ഗീയവല്‍ക്കരിക്കുവാനാണ് ബിജെപിയും സിപിഎമ്മും സ്രമിക്കുന്നതെന്നും മുസ്ലിംലീഗിനെ രണ്ട് കൂട്ടരും കടന്നാക്രമിക്കുകയാണെന്നും ശബരിമല വിഷയത്തില്‍ യുഡിഎഫ് എടുത്ത നിലപാടില്‍ മാറ്റമില്ലെന്നും ചെന്നിത്തല പറഞ്ഞു.

പ്രധാനമന്ത്രി പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥതയില്ല. മോദിയുടേത് ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണ്. മതേതര പാര്‍ട്ടിയായ ലീഗിനെ സിപിഎം വര്‍ഗ്ഗീയ പാര്‍ട്ടിയെന്നാണ് വിളിക്കുന്നത് ചെന്നിത്തല വ്യക്തമാക്കി.

മസാല ബോണ്ടില്‍ തൃപ്തികരമായ മറുപടി മുഖ്യമന്ത്രിയോ ധനമന്ത്രിയോ നല്‍കിയിട്ടില്ല. ലാവലിന്‍ കമ്ബനിയോട് സര്‍ക്കാര്‍ ഉപകാര സ്മരണ കാട്ടുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.