പ്രധാനമന്ത്രിക്ക് നാടൻ ഭക്ഷണം ഒരുക്കി കൊച്ചി

കൊച്ചി: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിക്കാന്‍ കൊച്ചിയില്‍ തനിനാടന്‍ ഭക്ഷണ വിഭവങ്ങള്‍ ഒരുങ്ങി. എറണാകുളം ഗസ്റ്റ്ഹൗസില്‍ കേരളീയ ശൈലിയിലുള്ള പ്രാതല്‍. ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി, വെജിറ്റബിള്‍കറി, ബ്രെഡ്ടോസ്റ്റ്, ബ്രെഡ് ബട്ടര്‍-ജാം തുടങ്ങി വിഭവങ്ങളുടെ നീണ്ടനിരതന്നെയാണ് ഒരുക്കിയിരിക്കുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥരടക്കം പ്രധാനമന്ത്രിക്കൊപ്പം 40 പേരാണ് പ്രഭാത ഭക്ഷണം കഴിക്കാനുള്ളത്. ടൂറിസം വകുപ്പിന്റെ വിവിധ ജില്ലകളിലെ ഗസ്റ്റ്ഹൗസ് മാനേജര്‍മാര്‍ എത്തിയാണ് വിവിഐപി അതിഥിക്ക് സൗകര്യങ്ങള്‍ ഒരുക്കിയത്. രാവിലെ വ്യായാമം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയില്‍ കൊച്ചിയില്‍ എത്തിയ അദ്ദേഹത്തിന് ഭക്ഷണം ഒരുക്കിയിരുന്നു.സസ്യാഹാരിയായ അദ്ദേഹത്തിനായി ചപ്പാത്തി, ഫ്രൈഡ് റൈസ്, പരിപ്പുകറി, സാമ്ബാര്‍, മെഴുക്കുപുരട്ടി, അവിയല്‍, വെജിറ്റബിള്‍കറി തുടങ്ങിയവയാണ് അത്താഴത്തിനായി തയ്യാറാക്കിയിരുന്നത്