പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനുമെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവര്‍ക്കുമെതിരെ മോശം പദങ്ങള്‍ ഉപയോഗിച്ചാണ് പോസ്റ്റിട്ടിരിക്കുന്നത്. രോഹിത് വര്‍മ്മ എന്ന ഐഡിയില്‍ നിന്നാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കൂടാതെ ട്വിറ്ററിലും ഇയാള്‍ മോഡിക്കും യോഗിക്കുമെതിരെ പോസ്റ്റ് ഇട്ടിട്ടുണ്ട്. പ്രധാനമന്ത്രി അറബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിലുള്ള രോഷവും ന്യൂനപക്ഷങ്ങളോടുള്ള പ്രതികരണവുമാണിയാള്‍ പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.

രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുള്ളതാണ് പോസ്‌റ്റെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.