പ്രതിഷേധിച്ചത് കറുപ്പണിഞ്ഞ് തന്നെ; ശാസനാ വാര്‍ത്ത തള്ളി കേരള എംപിമാര്‍

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച്‌ പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി​യ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് എം​പി​മാ​രെ സോ​ണി​യ ഗാ​ന്ധി ശാ​സി​ച്ചെ​ന്ന വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി നേ​താ​ക്ക​ള്‍. സ​ഭ​യ്ക്കു​ള്ളി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത് സോ​ണി​യ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചു​ത​ന്നെ​യാ​യി​രു​ന്നെന്ന് നേതാക്കള്‍ പറഞ്ഞു.

​എം​പി​മാ​രാ​യ കെ.​സി വേ​ണു​ഗോ​പാ​ല്‍, ആ​ന്‍റോ ആ​ന്‍റ​ണി, ജോ​സ് കെ. ​മാ​ണി, കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വരാണ് ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച്‌ പ്രതിഷേധിച്ചത്. സോ​ണി​യ ഗാ​ന്ധി ത​ങ്ങ​ളെ ശ​കാ​രി​ച്ചെ​ന്നു​ള്ള വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​വ​ര്‍ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്ക്കു​മെ​ന്നും വി​ഷ​യ​ത്തി​ല്‍ ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

യു​വ​തി പ്ര​വേ​ശ​ത്തി​നെ​തി​രെ കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ക​രി​ദി​നം ആ​ച​രി​ച്ച​തി​നെ പി​ന്തു​ണ​ച്ചാ​ണ് എം​പി​മാ​ര്‍ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ബാ​ഡ്ജ് കൈ​മാ​റു​ന്ന​ത് ക​ണ്ട സോ​ണി​യ ഗാ​ന്ധി ഉ​ട​ന്‍ ത​ന്നെ ഇ​ട​പെ​ടു​ക​യും ഇ​ത് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്ന ത​ര​ത്തി​ല്‍ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വാ​ര്‍​ത്ത​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്.