പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ ബന്ധുക്കള്‍ ആക്രമിച്ചു


അലഹബാദ്: പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ ബന്ധുക്കള്‍ ആക്രമിച്ചു. ഗോവധക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർക്കാണ് പരിക്കേറ്റത് .പ്രതിയുടെ ബന്ധുക്കള്‍ ആണ് ആക്രമിച്ച്‌ പരിക്കേല്‍പ്പിചച്ചത് . ഉത്തര്‍പ്രദേശിലെ ധൂമന്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെ പോലീസുകാർക്കാണ് മരിയദീജ് ഗ്രാമത്തിൽ വച്ച് അക്രമം നേരിടേണ്ടി വന്നത്.

മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത ഗോവധ കേസില്‍ നൂറൈനെന്ന ആളെ കസ്റ്റഡിയിലെടുക്കാനായിരുന്നു പോലീസ് നൂറിൻറെ വീട്ടില്‍ ശനിയാഴ്ച എത്തിയത്. നൂറൈനെ പൊലീസ് അറസ്റ്റ് ചെയ്തതപ്പോൾ അക്രമാസക്തരായ കുടുംബാംഗങ്ങള്‍ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസുകാരെ ബന്ധികളാക്കുകയുമനു ഉണ്ടായത്.

ഇതിനിടയിൽ പൊലീസിന്റെ പിടിയില്‍ നിന്നും നൂറൈനെ രക്ഷിച്ച ഇവര്‍ സ പുഴയിലൂടെ ചാടി നീന്തി രക്ഷപ്പെട്ടു. എന്നാൽ പങ്കുചേർന്നു സംഭവത്തില്‍ പത്തോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.