പ്രതിയെ അറസ്റ്റു ചെയ്യുന്നതിനിടെ എസ്.ഐക്ക് കുത്തേറ്റു; പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു

മലപ്പുറം: കഞ്ചാവ് കേസിൽ പ്രതിയെ അറസ്റ്റു ചെയ്യുന്നതിനിടെ മലപ്പുറം അരീക്കോട് എസ്.ഐക്ക് കുത്തേറ്റു. കടുങ്ങല്ലൂർ വച്ച് കഞ്ചാവു കച്ചവടക്കാരൻ വിളയിൽ വിജയിൽ സമദിനെ പിടികൂടി വിലങ്ങ് അണിയിക്കുമ്പോഴാണ് എസ്.ഐ നൗഷാദിന് കുത്തേറ്റത്. കൈയ്ക്ക് ആഴത്തിൽ മുറിവേറ്റ എസ്ഐയെ കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി.