പ്രതിഫലത്തില്‍ നയന്‍താരയെ പിന്നിലാക്കി അനുഷ്‌ക

പ്രതിഫലത്തിന്‍റെ കാര്യത്തില്‍ നയന്‍താരയെ പിന്നിലാക്കി അനുഷ്‌ക.ബാഹുബലി എന്ന ചിത്രത്തിലൂടെ സിനിമ ആസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് അനുഷ്‌ക ഷെട്ടി.

തെന്നിന്ത്യന്‍ നായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നയന്‍താരയെ അനുഷ്‌ക പിന്നിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കോടിയാണ് നയന്‍സിന്റെ പ്രതിഫലം. ഡോറയുടെ തോല്‍വിയും അറത്തിന്റെ ശരാശരി വിജയവുമാണ് നയന്‍സിനെ പിന്നിലാക്കിയത്.

അനുഷ്‌കയുടെ ബാഗമതി കളക്ഷന്‍ റെക്കോര്‍ഡുകള്‍ നേടി വന്‍കുതിപ്പിലാണ്. അമേരിക്കയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഒരു മില്ല്യണ്‍ ഡോളറാണ് നേടിയത്. കൈനിറയെ ചിത്രങ്ങളാണ് അനുഷ്‌കയെ തേടിവരുന്നതും. കൂടാതെ പരസ്യചിത്രങ്ങളിലും ബ്രാന്‍ഡ് കമ്പനികളുടെ അംബാസിഡറായും തിരക്കിലാണ് അനുഷ്ക.

നയന്‍താരക്കു ലഭിക്കേണ്ട അവസരങ്ങളും അനുഷ്‌കയെ തേടിവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജ്യോതിക നായികയായി തമിഴിലെത്തിയ നാച്ചിയാറിന്റെ തെലുങ്ക് പതിപ്പില്‍ അനുഷ്‌കയാണ് നായിക.