പ്രതിപക്ഷ നേതാക്കളെ അപമാനിക്കാന്‍ നരേന്ദ്രമോദി ഉദ്യോ​ഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായി ആഞ്ഞടിച്ച്‌ ബം​ഗാള്‍ പശ്ചിമബം​ഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിപക്ഷ നേതാക്കളെ അപമാനിക്കാന്‍ നരേന്ദ്രമോദി സ്വന്തം ഉദ്യോ​ഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് മമത ബാനര്‍ജി പറഞ്ഞു. അധികൃതര്‍ അറസ്റ്റു ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍ തനിയ്ക്ക് യാതൊരു പ്രശ്നവും ഇല്ലെന്നും മമത അറിയിച്ചു. മന്ത്രിയുടെ അടുത്ത സഹായിയായ മാണിക് മജൂംദാറിനെ കഴിഞ്ഞദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിയ്‌ക്കെതിരെ മമത രംഗത്തുവന്നിരിക്കുന്നത്.

‘ഞാന്‍ ഇടക്കാല ബജറ്റിനെ എതിര്‍ത്തു. ജനങ്ങള്‍ക്കുവേണ്ടിയാണ് ചില കാര്യങ്ങള്‍ പറഞ്ഞത്. അക്കാരണത്താല്‍ എന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഒരു പ്രശ്നവുമില്ല. ഞാന്‍ ഉദ്യോ​ഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ല. അവര്‍ അത് ചെയ്യാന്‍ പ്രേരിതരാകുകയാണ്. മോദി ചില ഉദ്യോ​ഗസ്ഥരെ തന്റെ ഓഫീസിലേയ്ക്ക് വിളിപ്പിച്ചുവെന്നാണ് ഞാന്‍ അറിഞ്ഞത്. അവരോട് ചിലത് ചെയ്യാന്‍ പറയുന്നു. ജനങ്ങളുടെ കണ%B