പ്രതിക്ഷേധം ഇരമ്പി: ഡോക്ടർമാരുടെ സമരം പൂർണ്ണം

തിരുവനന്തപുരം: ബംഗാളിൽ യുവ ഡോക്ടറെ ആൾക്കൂട്ടം മർദ്ദിച്ചതിൽ പ്രതിക്ഷേധിച്ചും, രാജ്യവ്യാപകമായി ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൻ രാജ്യവ്യാപകമായി നടത്തിയ ഡോക്ടർമാരുടെ സമരം പൂർണ്ണം.

തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ആരംഭിച്ച പ്രതിക്ഷേധ സമരത്തിൽ ഡോക്ടർമാരും, മെഡിക്കൽ വിദ്യാർത്ഥികളുമടക്കം ലക്ഷക്കണക്കിന് ഡോക്ടർമാർ പങ്കെടുത്തു. ഐ.എം. എ നേതൃത്വം നൽകിയ സമരത്തിൽ സംസ്ഥാനത്ത് മറ്റ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ, കെ.ജി.എം.സി.റ്റി.എ, കെ.ജി.ഐ.എം.ഒ.എ, കെ.ജി.എസ്. ഡി.എ, കൂടാതെ എല്ലാ സ്പെഷ്യാലിറ്റി അസോസിയേഷനുകളും പങ്കെടുത്തു

ഇന്ത്യൻ ദന്തൽ അസോസിയേഷൻ സംസ്ഥാനത്തെ മുഴുവൻ ദന്തൽ ക്ലിനിക്കുകളും അച്ചിട്ടാണ് സമരത്തിന് പിൻതുണ നൽകിയത്.

സമരത്തെ തുടർന്ന് തലസ്ഥാനത്ത് രാജ്ഭവന് മുന്നിൽ നടത്തിയ പ്രതിക്ഷേധ ധർണ്ണ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ സുഗതൻ ഉദ്ഘാനം ചെയ്തു. രാജ്യത്തെ ഡോക്ടർമാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാരുകളും പൊതുജനങ്ങളും ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഡോ എം.ഇ സുഗതൻ പറഞ്ഞു.

ജീവൻ രക്ഷിക്കുന്നവരുടെ ജീവൻ എടുക്കാനുള്ളവരുടെ കാടത്തം സമൂഹം തിരിച്ചറിഞ്ഞ് ഡോക്ടർമാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ഡോ സുഗതൻ പറഞ്ഞു.

ഡോക്ടർമാർക്കെതിരെയുള്ള അതിക്രമത്തിനെതിരെ സർക്കാരുകൾ വേഗത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ധർണ്ണക്ക് അധ്യക്ഷത വഹിച്ച ഐ.എം. എ സംസ്ഥാന സെക്രട്ടറി ഡോ സുൾഫി നുഹു പറഞ്ഞു. ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുമ്പോൾ രോഗികൾക്ക് കൂടിയാണ് സംരക്ഷണം ലഭിക്കുന്നത്. അതിനാൽ കേന്ദ്ര സർക്കാർ വേഗത്തിൽ ഈ നിയമം നടപ്പാക്കണമെന്നും ഡോ.സുൾഫി ആവശ്യപ്പെട്ടു.

ധർണ്ണയിൽ കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. വിജയ കൃഷ്ണൻ, ‘ ഐ.എം.എ തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റ് ഡോ.അനുപമ, ഐ.എം.എ സ്റ്റുഡൻസ് നെറ്റ്വർക്ക് ദേശീയ ചെയർമാൻ ഡോ. ശ്രീജിത്ത് എൻ കുമാർ, ‘ ഇന്ത്യൻ ദന്തൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. അഭിലാഷ് ജി.എസ്, ഡോ. സുർജിത്ത് രവി, ഡോ. അലക്സ്, ഡോ. കെ. ജയ കുമാർ, ഡോ.ടി സുധീഷ് കുമാർ, ഡോ.എ.രമേശ് തുടങ്ങിയവർ പ്രസംഗിച്ചു.