‘പ്രണവ് മോഹന്‍ലാല്‍ മോളിവുഡിലെ ടോം ക്രൂസ്’

പ്രണവ്  മോഹന്‍ലാല്‍ നായകനായ  ആദി മികച്ച  പ്രേക്ഷക പ്രതികരണം നേടി  മുന്നേറുകയാണ്.  സിനിമയില്‍ സാഹസിക രംഗങ്ങളിലെ പ്രണവിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി   താരങ്ങളാണ് രംഗത്തെത്തിയത്.

ഇപ്പോഴിതാ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളിലെ പെര്‍ഫോമന്‍സിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവനടി അനു സിത്താര. ‘മോളിവുഡിലെ ടോം ക്രൂസ്’എന്നാണ് നടി പ്രണവിനെ വിശേഷിപ്പിച്ചത്. മോഹന്‍ലാലിന്റെ മകനല്ലേ പ്രണവ്, അപ്പോള്‍ പിന്നെ അതങ്ങനെയേ വരൂവെന്നാണ് ആരാധകരുടെ കമന്റുകള്‍.