പ്രണവിന്‍റെ ജിപ്‌സി വുമണ്‍ വീഡിയോ ഗാനമെത്തി

പ്രണവ് മോഹന്‍ലാല്‍ തന്നെ വരികളെഴുതി, പാടി, ഗിറ്റാര്‍ വായിച്ച് അഭിനയിച്ച ‘ജിപ്‌സി വുമണ്‍’ എന്ന ആദിയിലെ വീഡിയോ ഗാനമെത്തി .ഈ പാട്ടിന് ആരാധകര്‍ക്കിടയില്‍ നേരത്തേ തന്നെ വലിയ കൈയ്യടിയായിരുന്നെങ്കിലും വീഡിയോ പുറത്തിറങ്ങിയിരുന്നില്ല.

അനില്‍ ജോണ്‍സണാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം മികച്ചവിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഒമ്പതാമത്തെ ചിത്രമാണിത്.

ഏറ്റവും വലിയ കളക്ഷനായ 35 കോടി രൂപയാണ് 25 ദിവസം കൊണ്ട് ആദിക്ക് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ 13000 പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ആദിയ്ക്ക് മികച്ച പ്രതികരണമാണ് വിദേശത്തും ലഭിച്ചത്. പ്രണവിന്റെ സംഘട്ടന രംഗങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

ആദിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് സതീഷ് കുറുപ്പ് ആണ്. സിദ്ദിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷിജു വില്‍സണ്‍, ഷറഫുദ്ദീന്‍, നോബി എന്നീ യുവ താരങ്ങളും സിനിമയിലുണ്ട്.