പ്രണവിനൊപ്പം കല്ല്യാണിയും; വൈറലായി മരയ്ക്കാറിലെ ചിത്രം

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊന്നിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.  ഹിറ്റ് കൂട്ടുകെട്ടുകൾ ഒന്നിക്കുന്നു എന്ന പ്രത്യേകത മാത്രമല്ല, രണ്ട് തലമുറയുടെ സംഗമം കൂടിയാണ് ഈ ചിത്രം. മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകൻ പ്രണവാണ്.

പ്രണവിനൊപ്പം പ്രിയദർശന്റെ മകൾ കല്ല്യാണിയുമുണ്ട്. ഇരുവരും കളിക്കൂട്ടുകാരും കൂടിയാണെന്നുള്ളത് ചിത്രത്തിന്റെ കൗതുകം കൂട്ടുന്നു. ഇപ്പോഴിതാ പ്രിയദർശൻ ഒരുക്കിയ ഫ്രയ്മിൽ കല്യാണിയേയും പ്രണവിനെയും കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, മധു എന്നിവരും അഭിനയിക്കുന്നുണ്ട്.