പ്രണയമില്ലാതെ ആര്‍ക്കും ജീവിക്കാനാകില്ല ; ദ്യുതി ചന്ദ് പറയുന്നു

ഇന്ത്യന്‍ കായിക ചരിത്രത്തില്‍ തന്നെ ഒരു പ്രധാന സംഭവമായിരുന്നു ഒരു സ്വവര്‍ഗാനുരാഗിയാണ് താനെന്ന് ദ്യുതീ ചന്ദിന്റെ വെളിപ്പെടുത്തല്‍. ‘ പ്രണയമില്ലാതെ ആര്‍ക്കും ജീവിക്കാനാവില്ല. മനസു പറയുന്നതനുസരിച്ച് ഞാന്‍ ജീവിക്കുന്നു ‘ ദ്യുതി പറയുന്നു.

സ്വവര്‍ഗാനുരാഗം എന്ന വാക്കുപോലും ആളുകള്‍ പറയാത്ത. ആണും പെണ്ണും തമ്മില്‍ നടക്കുന്ന വിവാഹം എന്ന ആചാരത്തില്‍ വിശ്വസിക്കുന്ന ഒരു ഉള്‍നാടന്‍ ഗ്രമത്തിലാണ് ദ്യുതി ജനിച്ചു വളര്‍ന്നത്. ചാക ഗോപാല്‍പൂര്‍ എന്ന് ഒഡീഷയിലെ ഗ്രാമമാണ് ദ്യുതിയുടേത്. സ്വവര്‍ഗ ലൈംഗികതയെന്ന് ആശയത്തെക്കുറിച്ച് അവര്‍ സംസാരിക്കാന്‍ തന്നെ ഏറെസമയമെടുക്കുമെന്ന് ദ്യുതി മനസിലാക്കുന്നു.

100 മീറ്റര്‍ സ്പ്രിന്റിലേക്ക് ഒളിമ്പിക്‌സില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ കായികതാരമാണ് ദ്യുതി ചന്ദ്. ആ നേട്ടം ഗ്രാമത്തിനു നല്കിയ അഭിമാനം ലൈംഗികതെക്കുറിച്ചുള്ള ദ്യുതിയുടെ വെളിപ്പെടുത്തലില്‍ ഇല്ലാതായി. എങ്കിലും തന്റെ ഗ്രാമവാസികളോട് ദേഷ്യമില്ലെന്ന് ദ്യുതി പറയുന്നു.

തന്റെ മനസിനെ പിന്തുടരാനാണ് ഇഷ്ടപ്പെടുന്നത് . മറ്റുള്ളവര്‍ പറയുന്നതിനെക്കുറിച്ചോര്‍ത്ത് മനസു വിഷമിപ്പിക്കാന്‍ തയ്യാറല്ല.ആര്‍ക്കും പ്രണയമില്ലാതെ ജീവിക്കാനാവില്ലെന്നും ദ്യുതി പറയുന്നു.സ്വന്തം ഇഷടങ്ങള്‍ തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാവര്‍ക്കുമുണ്ട്. തന്റെ വെളിപ്പെടുത്തലിലൂടെ ആ സ്വാതന്ത്യമാണ് അനുഭവിക്കുന്നതെന്നും ദ്യുതി കൂട്ടിച്ചേര്‍ത്തു.ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദ്യുതി ചന്ദ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്‌