പ്രചാരണത്തിലെ വീഴ്ചകള്‍ വിലയിരുത്താന്‍ ഇന്ന് കോണ്‍ഗ്രസ് യോഗം; എ.ഐ.സി.സി പ്രതിനിധികള്‍ പങ്കെടുക്കും

തിരുവനന്തപുരം : തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ വീഴ്ചകള്‍ കോണ്‍ഗ്രസ് ഇന്ന് വിലയിരുത്തും. രാവിലെ പത്തിന് കെ.പി.സി.സി ആസ്ഥാനത്ത് ചേരുന്നയോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാലും മുകുള്‍ വാസ്നിക്കും പങ്കെടുക്കും.

അതിനിടെ ശശി തരൂരിന്റെ പ്രചാരണത്തിൽ ഇന്ന് കെ പിസിസി അധ്യക്ഷൻ പങ്കെടുക്കും. വൈകുന്നേരം പേട്ടയിൽ നടക്കുന്ന പൊതുസമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രവർത്തനം വിലയിരുത്താൻ പ്രധാന നേതാക്കളുടെ യോഗവും മുല്ലപ്പള്ളി വിളിച്ചുചേർത്തേക്കും.