പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതായി സംശയം

യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥിയായ അഖിലിനെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളായ എസ് എഫ് ഐ നേതാക്കൾ പി എസ് സി കോൺസ്റ്റബിൾ പട്ടികയിൽ ആദ്യ റാങ്കുകളിൽ ഇടംപിടിച്ചിരുന്നു. പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം ശക്തമായതിനെ തുടർന്ന് അന്വേഷണം പി എസ് സി വിജിലൻസിനെ ഏൽപ്പിച്ചിരുന്നു.

തിരുവനന്തപുരം:പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി സംശയം. പി എസ് സി വിജിലൻസിന്റെ അന്വേഷണത്തിലാണ് പ്രതികൾക്ക് ഉത്തരങ്ങൾ എസ് എം എസായി ലഭിച്ചതായി കണ്ടെത്തിയത് .എന്നാൽ സംഭവത്തിൽ പി എസ് സി ഉദ്യോഗസ്‌ഥർക്കും പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കും വീഴ്ച സംഭവിച്ചിട്ടില്ല എന്നും പറയുന്നു.