പോലീസിന്റെ ബെല്‍ ഓഫ് ഫെയ്ത് പദ്ധതി ; ആദ്യഘട്ടം കോഴിക്കോട്

കോഴിക്കോട് : വീടുകളില്‍ ഒറ്റയ്ക്ക് കഴിയുന്നവര്‍ക്ക് കൈത്താങ്ങാവുകയാണ് പോലീസിന്റെ ബെൽ ഓഫ് ഫെയ്ത് പദ്ധതി .ഈ സംവിധാനം ഉപയോഗിച്ച് സഹായം വേണമെന്ന മുന്നറിയിപ്പ് ലഭിച്ചാല്‍ പത്ത് മിനിറ്റ് ദൈര്‍ഘ്യത്തിനിടയില്‍ പ്രത്യേക വൊളണ്ടിയര്‍മാര്‍ ഇവരുടെ അടുത്തെത്തി പ്രഥമ ശുശ്രൂഷ നല്‍കാനാകും.

ഇതിനായി താല്‍പര്യമുള്ള തദ്ദേശീയരെ പരിശീലിപ്പിക്കുമെന്നും പദ്ധതി കൂടുതല്‍ വിപുലീകരിക്കുകയും ചെയ്യും വയോമിത്രം പോലുള്ള പദ്ധതികൾ ഇതിനുവേണ്ടി ഉപയോഗിക്കും. ആദ്യഘട്ടമായി കോഴിക്കോട് ഗുജറാത്ത് സ്ട്രീറ്റില്‍ ഇരുപത്തി എട്ട് വീടുകള്‍ക്ക് ബെല്‍ കൈമാറി.കോഴിക്കോട് നഗരപരിധിയില്‍ ഇരുന്നൂറ്റി നാല്‍പ്പത്തി ഒന്ന് വീടുകളില്‍ ബെല്‍ സ്ഥാപിക്കുന്നതോടെ ആദ്യഘട്ടം പൂർത്തിയാകും