പൊലീസ് വാനില്‍ പ്രതികള്‍ തമ്മിലടിച്ചു

തിരുവനന്തപുരം: വിചാരണ കഴിഞ്ഞ് കോടതിയില്‍ നിന്നും ജയിലിലേക്ക് മടങ്ങുന്നവഴിയില്‍ രണ്ട് പ്രതികള്‍ തമ്മിലടിച്ചു. പൊലീസ് വാനിനുള്ളില്‍ വച്ചായിരുന്നു അക്രമം. നെയ്യാറ്റിന്‍കര കോടതിയില്‍ നിന്ന് ജയിലിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന പ്രതിയും മറ്റൊരു കേസില്‍ വിചാരണ നേരിടുന്ന പ്രതിയും തമ്മിലാണ് അടിപിടിയുണ്ടായത്. ഇതില്‍ ഒരാള്‍ക്ക് എയിഡ്‌സ് രോഗമുണ്ടെന്ന് സംശയമുണ്ട്.

പ്രതികള്‍ തമ്മില്‍ അടിയായതോടെ പൊലീസ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ എയിഡ്‌സ് രോഗമുണ്ടെന്ന് സംശയിക്കുന്ന പ്രതി കടിയ്ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് പിന്മാറുകയായിരുന്നു. വാനിലുണ്ടായിരുന്ന മറ്റു തടവുകാരാണ് ഇരുവരേയും അനുനയിപ്പിച്ചത്.