‘പൊലീസ്‌ പി​ടി​ച്ചെ​ന്നു കേ​ട്ടാ​ല്‍ ശ​വ​പ്പെ​ട്ടി വാ​ങ്ങേ​ണ്ട സ്ഥി​തിയാണുള്ളത്‌ ‘;സര്‍ക്കാരിനെതിരെ പ്രതിപക്ഷം

തി​രു​വ​ന​ന്ത​പു​രം:  ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​തി ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നും പോ​ലീ​സി​നു​മെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി നിയമസഭയില്‍ പ്ര​തി​പ​ക്ഷം. ആ​രെ​യെ​ങ്കി​ലും പൊലീസ്‌ പി​ടി​ച്ചെ​ന്നു കേ​ട്ടാ​ല്‍ ശ​വ​പ്പെ​ട്ടി വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ് ഇ​പ്പോ​ള്‍ സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യ പി.​ടി. തോ​മ​സ് പ​റ​ഞ്ഞു. 

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ജ്കു​മാ​റിനെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​തെ പൊലീസ്‌ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും പി.​ടി. തോ​മ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ്ര​തി ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.ഒ​രു ക​സ്റ്റ​ഡി മ​ര​ണ​ത്തെ​യും സ​ര്‍​ക്കാ​ര്‍ ന്യാ​യീ​ക​രി​ക്കി​ല്ല. ഉ​ത്ത​ര​വാ​ദി ആ​രാ​യാ​ലും ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പൊലീസ്‌ മ​ര്‍​ദ​ന​ത്തി​ല്‍ മ​റു​പ​ടി പ​റ​യേ​ണ്ടി​വ​ന്ന​ത് വി​ധി വൈ​പ​രീ​ത്യ​മെ​ന്നും അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ വാ​ര്‍​ഷി​കം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തെ തു​ട​ര്‍​ന്ന് സ്പീ​ക്ക​ര്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ചു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു.