പൊലീസ്‌ കമ്മീഷണറേറ്റ് രൂപീകരിക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കൊച്ചിയിലും തിരുവനന്തപുരത്തും പൊലീസ്‌ കമ്മീഷണറേറ്റ് സ്ഥാപിക്കുന്നത് മതിയായ പരിശോധന നടത്താതെയാണെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.

തേവര സ്വദേശി മുരളീധരൻ നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് തളളിയത്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടാൻ ആവില്ലെന്ന് കോടതി പറഞ്ഞു.

ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനൊടുവിലാണ് കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ഐ.ജിമാരെ സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ച് മെട്രോ പൊളിറ്റന്‍ കമ്മീഷണറേറ്റ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തത്.

കമ്മീഷണര്‍മാര്‍ക്ക് കളക്ടര്‍മാര്‍ക്കുളളത് പോലെ മജിസ്റ്റീരിയല്‍ പദവി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ നിയമവൃത്തങ്ങളിലടക്കം എതിര്‍പ്പുയരുകയാണ്‌