പൊലീസിനെ നിയന്ത്രിക്കാൻ കഴിയാത്ത പിണറായി ആഭ്യന്തരം ഒഴിയണം : ചെന്നിത്തല

തിരുവനന്തപുരം : പൊലീസ് സേനയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന് ചെന്നിത്തല. ശബരിമലയിലെ വിവരങ്ങള്‍ ആര്‍.എസ്.എസിന് ചോര്‍ത്തിക്കൊടുത്ത പൊലീസുകാര്‍ സേനയില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ആര്‍.എസ്.എസിന് വിവരം ചോര്‍ത്തിയവര്‍ ആരെന്ന് പ്രഖ്യാപിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി അശക്തനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.