‘പൊന്‍മകള്‍ വന്താല്‍’; ത്രില്ലറുമായി ജ്യോതിക

ജ്യോതിക നായികയായെത്തുന്ന പുത്തന്‍ ചിത്രമാണ് ‘പൊന്‍മകള്‍ വന്താല്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ സൂര്യ തന്റെ ട്വീറ്ററിലൂടെ പുറത്തു വിട്ടു. പുതുമുഖമായ ജെ ജെ ഫെഡറിക് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ‘ പൊന്‍മകള്‍ വന്താല്‍’

ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, പാണ്ഡിരാജന്‍, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയ ഒരു ഇടവേള എടുത്ത ശേഷം മികച്ച ചിത്രങ്ങളുമായാണ് ജ്യോതിക തിരിച്ചെത്തിയത്.