പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചയാൾക്ക് 25500 രൂപ പിഴ ചുമത്തി

തിരുവനന്തപുരം; തിരുവനന്തപുരം നഗരസഭയിലെ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയില്‍ മാലിന്യം നിക്ഷേപിച്ചയാളെ പിടികൂടി. നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടികൂടിയ വെങ്ങാനൂര്‍ സ്വദേശി സുനില്‍ കുമാറിന് 25500 രൂപയാണ് നഗരസഭ പിഴ ചുമത്തിയത്. നഗരസഭ ഈയിടെ സ്ഥാപിച്ച കരിയില പ്പെട്ടി ക്ക് സമീപമാണ് ഇയാള്‍ മാലിന്യം നിക്ഷേപിച്ചത്.

പരിസ്ഥിതി വാരാ ചാരണത്തോട് അനുബന്ധിച്ച് നഗരത്തിലെ വിവിധ കേത്രങ്ങളില്‍ കരിയിലകള്‍ ശേഖരിക്കുന്നതിനായി കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചിരുന്നു. വെളളയമ്പലം കവടിയാര്‍ റോഡില്‍ മന്ത്രിമന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കരിയിലപ്പെട്ടി ക്ക് സമീപം .വെളുപ്പിന് 4.30 മണിയോട് കൂടിയാണ് സുനില്‍കുമാര്‍ മാലിന്യം നിക്ഷേപിച്ചത്.

സ്ഥലത്ത് ഉണ്ടായിരുന്ന നന്തൻകോട് ഹെൽത്ത് ഇൻസ്പെക്ടർ SS മിനുവിന്റെ നേതൃത്വത്തിലുള സ്ക്വാഡ് പിടികൂടി പിഴചുമത്തുകയായിരുന്നു. പിഴ തുക നഗരസഭ ട്രഷറിയിൽ അടയ്ക്കുകയും ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ക്വാഡുകള്‍ പരിശോധനക്കിറങ്ങുന്നുണ്ടെന്നും. പിടികൂടിയാല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.