പൊതുതിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം ഇന്ന്; വൈകീട്ട് 5ന് മുഖ്യതിരഞ്ഞെടുപ്പ്‌ കമ്മീഷണറുടെ വാര്‍ത്താസമ്മേളനം

ന്യൂ​ഡ​ല്‍​ഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. വൈ​കി​ട്ട് അ​ഞ്ചി​ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സു​നി​ല്‍ അ​റോ​റ തീ​യ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. ആ​ന്ധ്രാ​പ്ര​ദേ​ശ്, സി​ക്കിം, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ്, ഒ​ഡീ​ഷ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

വ​രു​ന്ന മെ​യ് മാ​സ​ത്തി​ല്‍ ലോ​ക്സ​ഭ​യി​ലെ 545 സീ​റ്റി​ലെ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​ല്‍ ക​മ്മീ​ഷ​നെ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്‌ ജ​ന​ങ്ങ​ളു​ടെ പ്രീ​തി​പി​ടി​ച്ചു​പ​റ്റാ​ന്‍ അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് ക​മ്മീ​ഷ​ന്‍ ചെ​യ്തു കൊ​ടു​ക്കു​ന്ന​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ വി​മ​ര്‍​ശം. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചി​രു​ന്നു.

അതേസമയം ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമായിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലായി ഏഴോ എട്ടോ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ജൂണ്‍ മൂന്നിനാണ് മോദി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുക.