‘പൊക്കിളിനു ചുറ്റും തുടങ്ങി വലത് ഭാഗത്ത് അല്പം താഴെയായി തുടങ്ങുന്ന വയറ് വേദനയാണ് തുടക്കം’

വിനോജ് അപ്പുക്കുട്ടൻ

മനുഷ്യന്റെ പരിണാമവേളയിൽ ശീരത്തിന് പ്രത്യേകിച്ച് ആവശ്യമില്ലാത്ത ഒന്ന് ശരീരത്തിനകത്തിരുന്ന് ശോഷണം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. പതിയെ പതിയെ നമ്മുടെ ശരീരത്തിൽ നിന്ന് ആ അവയവത്തിന് രൂപമാറ്റം വരുകയോ അപ്രത്യക്ഷമാവുകയോ ചെയ്തേക്കാം.

വൻകുടലിന്റെ ആരംഭമായ സീക്കത്തിൽ ഭിത്തിയിൽ നിന്നും ചെറുവിരലിന്റെ ആകൃതിയിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന പൊള്ളയായ ഒരവയവമാണ് വെർമിഫോം അപ്പെൻസിക്സ്. ശരാശരി നീളം 9 cm ആണെങ്കിലും 2 cm മുതൽ 20 cm വരെയുമാവാം.വിരബാധയോ ,അണുബാധയോ തിരിച്ചറിയാൻ പറ്റാത്ത മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഇത് വിങ്ങി വീർക്കുന്ന അവസ്ഥയാണ് അപ്പെൻഡിസൈറ്റിസ്.

പൊക്കിളിനു ചുറ്റും തുടങ്ങി വലത് ഭാഗത്ത് അല്പംതാഴെയായി തുടങ്ങുന്ന വയറ് വേദനയാണ് തുടക്കം. തൊട്ടു നോക്കുമ്പോൾ വേദന കൂടുകയും മുഴയോ അല്ലെങ്കിൽ പഴുപ്പ്കെട്ടി നിൽക്കുന്ന അവസ്ഥയോ മനസിലാക്കാം. പഴുപ്പാണേൽ ഉടനടി ശസ്ത്രക്രിയയിലൂടെ പഴുപ്പ് മാറ്റലാണ് ഉചിതം.

വേദന തുടങ്ങി കുറഞ്ഞത് ഒരുദിവസമെങ്കിലും കഴിഞ്ഞാണ് മുഴയുണ്ടാവുന്നത്. ശസ്ത്രക്രിയയിലൂടെ അപ്പെൻസിക്സ് നീക്കം ചെയ്യുന്നതാണ് അപ്പെൻഡിസെക്ടമി. ഒരു മൊട്ടുസൂചിയുടെ തുമ്പിനോളം മാത്രമേ അയഡിൻ ഒരു ദിവസത്തിൽ വേണ്ടതുള്ളൂ.150 – 200 മൈക്രൊഗ്രാമോളം.അയഡിൻ ചേർത്ത ഉപ്പ് ദിവസേന ഉപയോഗിച്ചിട്ടും ഇത്ര ചെറിയളവ് എന്തുകൊണ്ടാണ് ശരീരത്തിന് കിട്ടാതിരിക്കുന്നത്?കടൽ മൽസ്യം ഉപയോഗിക്കുന്നവരിൽ ഗോയിറ്റർ പൊതുവേ കുറവാണ്. അല്ലാത്തവരിൽ ഉപ്പിനെ ആശ്രയിക്കുന്നവരിൽ ചെറിയ ചൂട് തട്ടിയാൽപ്പോലും അയഡിൻ ആവിയാവും.

സാലഡിൽ നേരിട്ട് ഉപയോഗിക്കുന്നതാണ് നല്ലത്. കല്ലുപ്പിലും പൊടിയുപ്പിലും അയഡിൻ ചേർത്ത് വരുന്നുണ്ടെങ്കിലും, ഉപ്പിൽ അയഡിൻ സ്പ്രേ ചെയ്യുകയാണ് ചെയ്യുന്നത്. അതിനാൽ പൊടിയുപ്പാണ് നല്ലത്. ഗട്ടർ (തൊണ്ട)എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഗോയിറ്റർ എന്ന വാക്കുണ്ടായത്.