പെരുമാറ്റചട്ട ലംഘന ആരോപണം;രാജ്മോഹൻ ഉണ്ണിത്താൻ കളക്ടര്‍ക്ക് ഇന്ന് മറുപടി നൽകും

കാസര്‍കോട്‌: ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ വരണാധികാരിയായ ജില്ലാകളക്ടര്‍ക്ക് ഇന്ന് മറുപടി നൽകും. ഉണ്ണിത്താൻ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.  തുടര്‍ന്നാണ് കളക്ടര്‍ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. ഈ മാസം എട്ടിന് പയ്യന്നൂരില്‍ നടത്തിയ പ്രസംഗമാണ് ഉണ്ണിത്താന് വിവാദത്തിനിടയാക്കിയത്‌.

എന്നാല്‍ ശബരിമലയിൽ സ്ത്രീ പുരുഷ അസമത്വം നിലനിൽക്കുന്നില്ലെന്നാണ് താൻ പ്രസംഗിച്ചതെന്നാണ് ഉണ്ണിത്താന്റെ വാദം. അതില്‍ ചട്ടലംഘനമില്ല. സർക്കാർ നയങ്ങളെ എതിർക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ഉണ്ണിത്താന്റെ നിലപാട്.