പെരിയ ഇരട്ടക്കൊലപാതകം ; രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഉദുമ ഏരിയാ സെക്രട്ടറി അടക്കം രണ്ട് സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തു . സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്.

അല്‍പ്പസമയം മുന്‍പ് അന്വേഷണ സംഘം ഇവരുടെ അറസ്റ്റ് രേഖപ്പടുത്തുകയായിരുന്നു . എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരൊന്നും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഹോസ്ദുര്‍ഗ് കോടതിയില്‍ രണ്ടു പേരെയും ഹാജരാക്കിയ വിവരം അഭിഭാഷകരാണ് അറിയിച്ചത്.

കൊലപാതകത്തിലെ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും തെളിവ് നശിപ്പിച്ചതിനുമെതിരെയാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.