പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ ഇടതു സംഘടനകളില്‍ ഭിന്നാഭിപ്രായം

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇടതു തൊഴിലാളി സംഘടനകളില്‍ ഭിന്നാഭിപ്രായം. കെഎസ്ആര്‍ടിസിയിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്നാണ് എഐടിയുസിയുടെ നിലപാട്. എന്നാല്‍ ഇതിലൂടെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് സിഐടിയുടെ പക്ഷം.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ഇടതു തൊഴിലാളി സംഘടനകളിളും ഭിന്നാഭിപ്രായം  ഉയരുന്നത്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് വരുമെന്ന് കഴിഞ്ഞ ദിവസം സിപിഐ യുവജന സംഘടനയായ എഐവൈഎഫ് രംഗത്തെത്തിയിരുന്നു. ഈ വിഷയം നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തിനു കാരണമായതോടെ സര്‍ക്കാര്‍ ഈ വിഷയം ഇപ്പോള്‍ പരിഗണിക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.