പെണ്‍കുട്ടികളും അവിവാഹിതരായ സ്ത്രീകളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന്‌ ഠാക്കൂര്‍ സമുദായം

അഹമ്മദാബാദ്; അവിവാഹിതരായ സ്ത്രീകള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഗുജറാത്തിലെ ഠാക്കൂര്‍ സമുദായം. ബനാസ്‌കാണ്ഡ ജില്ലയിലെ ഠാക്കൂര്‍ സമുദായമാണ്‌ യോഗം ചേര്‍ന്ന്‌ പെണ്‍കുട്ടികള്‍ക്കും അവിവാഹിതകള്‍ക്കും മൊബൈല്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌.

മൊബൈല്‍ അവിവാഹിതയുടെ കൈയില്‍നിന്ന് കണ്ടെത്തിയാല്‍ മാതാപിതാക്കള്‍ക്ക് 1.50 ലക്ഷം പിഴ ചുമത്താനാണ് തീരുമാനം. കൂടാതെ, സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരുടെ മാതാപിതാക്കള്‍ക്കും പിഴ ചുമത്തും. വിലക്ക്‌ ലംഘിച്ചതിന്‌ സുരാജ്‌ ഗ്രാമത്തിലെ ഒരു സ്‌ത്രീയില്‍നിന്നും 2100 രൂപ ഈടാക്കിയതായും വിവരം നല്‍കിയവര്‍ക്ക്‌ 200 രൂപ ഇനാം നല്‍കിയതായും പറയുന്നു.

പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കുന്നതില്‍ തെറ്റില്ലെന്നാണ്‌ സമുദായംഗം കൂടിയായ കോണ്‍ഗ്രസ് എംഎല്‍എ ഗാനിബെന്‍ ഠാക്കൂര്‍ പ്രതികരിച്ചത്‌. പെണ്‍കുട്ടികള്‍ക്ക്‌ എന്തിനാണ്‌ മൊബൈണ്‍ ഫോണ്‍. ഇന്‍ര്‍നെറ്റ്‌എന്ന്‌ പറയുന്നത്‌ സമയവും പണവും നഷ്‌ടപൈടുത്താനുള്ള മാര്‍ഗമാണെന്നും ഗ്രാമതലവന്‍ പറഞ്ഞു.  ഠാക്കൂര്‍ സമുദായത്തിലെ 14 ഗ്രാമമുഖ്യന്‍മാരാണ് യോഗം ചേര്‍ന്നത്. വിവാഹങ്ങളില്‍ ഡി ജെ പാര്‍ട്ടിയും പടക്കം പൊട്ടിക്കുന്നതും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്‌