പൂമരം മാര്‍ച്ച് പതിനഞ്ചിന് തീയേറ്ററുകളിലേക്ക്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി കാളിദാസ് ജയറാം നായകനാകുന്ന പൂമരം മാര്‍ച്ച് പതിനഞ്ചിന് തീയേറ്ററുകളിലേക്ക്. ചിത്രം പുറത്തിറങ്ങാന്‍ വൈകുന്നതില്‍ സംബന്ധിച്ച് നിരവധി ട്രോളുകളും, വാര്‍ത്തകളുമായിരുന്നു
പുറത്തു വന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ പൂമരത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. പൂമരത്തിന്റെ സെന്‍സറിങ്ങ് പൂര്‍ത്തിയാവുകയും ചെയ്തു. നേരത്തെ ചില സാങ്കേതിക പ്രശ്നങ്ങളാല്‍ സിനിമയുടെ റിലീസ് നീളുമെന്ന് കാളിദാസ് പറഞ്ഞിരുന്നു.

രണ്ട് മണിക്കൂര്‍ 32 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. ചിത്രം മാര്‍ച്ച് 15ന് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കാളിദാസിനെ നായകനാക്കി എബ്രിഡ് ഷൈന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൂമരം. ഒരു ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന പൂമരത്തില്‍ കാളിദാസിനെക്കൂടാതെ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാരിയര്‍, മീര ജാസ്മിന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.