പൂജാരിയുടെയും സഹോദരിമാരുടെയും മൃതദേഹം കഴുത്തറുത്ത നിലയില്‍ ക്ഷേത്രത്തിൽ

അനന്തപുര്‍: പൂജാരിയുടെയും സഹോദരിമാരുടെയും മൃതദേഹം ക്ഷേത്രത്തിൽ.പൂജാരി ശിവരാമണി റെഡ്ഡി(70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ(75), സത്യലക്ഷ്മിയമ്മ(70) എന്നിവരുടെ മൃതദേഹങ്ങളാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.

ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം.നരബലിയുടെ ഭാഗമാണ് കൊലപാതകങ്ങള്‍ എന്നും സംശയമുണ്ട് .ക്ഷേത്രത്തിന് ഉള്‍ഭാഗംരക്തം തളിച്ച നിലയിലാണ് കാണപ്പെട്ടത്. തിങ്കളാഴ്ച്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയവരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.അന്വേഷണത്തിനെത്തിയ പോലീസ് നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് പറയുന്നത് 15ാം നൂറ്റാണ്ടിലുള്ള ക്ഷേത്രംഅടുത്തിടെയാണ് പുതുക്കിപ്പണിതത്.

മരിച്ചവർ 3 പേരും ക്ഷേത്രത്തില്‍ തന്നെയാണ് താമസം മൂവരെയും കൊലപ്പെടുത്തിയ ശേഷം നിധിവേട്ടക്കാര്‍ രക്തംതളിച്ചതാകാമെന്നാണ് പോലീസ് നിഗമനം . അന്വേഷണം ആരംഭിച്ചുവെന്നു പോലീസ് പറഞ്ഞു