പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം 18 ഭീ​ക​ര​രെ വ​ധി​ച്ച​താ​യി സൈ​ന്യം

ശ്രീ​ന​ഗ​ര്‍: പു​ല്‍​വാ​മ​യി​ല്‍ സി​ആ​ര്‍​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം സു​ര​ക്ഷാ​സേ​ന 18 ഭീ​ക​ര​രെ വ​ധി​ച്ച​താ​യി സൈ​ന്യം. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ജ​യ്ഷെ, ല​ഷ്ക​ര്‍ ഭീ​ക​ര​രാ​ണെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 44 ഭീ​ക​ര​രെ ജ​മ്മു കാ​ഷ്മീ​രി​ല്‍ വ​ധി​ച്ചു. 2018ല്‍ ​നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ 1629 പ്രാ​വ​ശ്യം പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചു. 2019ല്‍ 478 ​ത​വ​ണ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച​താ​യും സൈ​ന്യം അ​റി​യി​ച്ചു.