പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ ചാലിയാര്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലപ്പറ്റ കണ്ണാടിപറമ്പന്‍ മജീദിന്റെ മകന്‍ നിബിന്‍ മുഹമ്മദാണ് മുങ്ങിമരിച്ചത്.

തിങ്കളാഴ്ച രാത്രി് പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് നിബിനെ ഒഴുക്കില്‍ പെട്ട് കാണാതായത്. നിബിന്‍ ഒഴുക്കില്‍പ്പെട്ട വിവരമറിഞ്ഞ് കുഴഞ്ഞുവീണ നിബിന്റെ മുത്തശ്ശി നഫീസയും ഇന്നലെ വൈകീട്ട് മരിച്ചിരുന്നു.