പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈ​ന്യം വധിച്ചു

പു​ല്‍​വാ​മ: ജ​മ്മുകശ്മീരിലെ പു​ല്‍​വാ​മ​യി​ല്‍ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ല്‍ ഭീ​ക​ര​നെ വ​ധി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 2.10 ന് ​ആ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പു​ല്‍​വാ​മ​യി​ലെ പ​ന്‍​സാ​മി​ല്‍ സൈ​ന്യം ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റെ​യ്ഡ് ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

 

ദ​ക്ഷി​ണ കശ്മീരിലെ അ​ന്ത്നാ​ഗി​ലും ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ സൈ​ന്യ​വും ഭീ​ക​ര​രും ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. പു​ല്‍​വാ​മ​യി​ലെ ദ​ലി​പോ​ര​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു സൈ​നി​ക​നും മൂ​ന്നു ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.