പുനെയില്‍ ഫാക്ടറിക്ക് തീപിടിച്ച് രണ്ടു മരണം

മുംബൈ: പുനെയില്‍ ഫാക്ടറിക്ക് തീപിടിച്ച് രണ്ടു മരണം. ഇന്ന് രാവിലെ മൂന്നു മണിക്കാണ് ഫാക്ടറിയില്‍ തീപിടുത്തം ഉണ്ടായത്. മധുര പലഹാരങ്ങള്‍ക്കായി പെട്ടികള്‍ അച്ചടച്ചിറക്കുന്ന ഫാക്ടറി സ്ഥിതി ചെയ്യുന്നത് പുനെയിലെ  ശിവാജിനഗറിലാണ്. ഫാക്ടറിയില്‍ മരപ്പണികള്‍ ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചത്. തീപിടുത്തം ഉണ്ടായതെങ്ങനെയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.