പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്

ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ ഫീച്ചറുകളൊരുക്കി വാട്ട്‌സ്ആപ്പ്. ഡാര്‍ക്ക് മോഡ്,ക്യൂക്ക് എഡിറ്റ് മീഡിയ,സ്ഥിരം ഫോര്‍വേഡുകാര്‍,ക്യൂആര്‍ കോഡ് എന്നിവയാണ് വാട്സ് ആപ്പ് അവതരിപ്പിക്കുന്ന പുതിയ നാല് ഫീച്ചറുകള്‍.

വാട്‌സാപ്പില്‍ ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യുന്നതിനായിട്ടുള്ളതാണ് ക്വിക്ക് എഡിറ്റ് മീഡിയാ ഷോട്ട്കട്ട്.  ഇത്തരത്തില്‍ എഡിറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പുതിയ ഫയലായി ഫോണില്‍ ശേഖരിക്കപ്പെടും. ഗാലറിയില്‍ നിന്നും അവ തിരഞ്ഞെടുക്കാനും അത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കാനും സാധിക്കും.

ഡാര്‍ക്ക് മോഡ് ഫീച്ചര്‍ പല പേജുകളുടെയും നിറം മാറ്റുവാന്‍ ഉപയോഗിക്കാം. രാത്രി ഉപയോഗത്തിനും ബാറ്ററി ലാഭിക്കാനും ഡാര്‍ക്ക് മോഡ് സഹായകരമാണ്.

സ്ഥിരമായി നിങ്ങള്‍ക്ക് ഫോര്‍വേഡ് മെസേജുകള്‍ അയക്കുന്നവരെ ‘ഫ്രീക്വന്റ് ഫോര്‍വേഡര്‍’ എന്ന് വാട്ട്സ്ആപ്പ് ലേബല്‍ ചെയ്യും. ഇത് വഴി സ്പാം സന്ദേശം അയക്കുന്നവരെ അകറ്റി നിര്‍ത്താം.

നിലവില്‍ ചില ആപ്പുകളില്‍ ഉള്ള ഫീച്ചറാണ്‌ ക്യൂആര്‍ കോഡ്. ഒരാളുടെ അക്കൗണ്ട് നിങ്ങളുടെ കോണ്‍ടാക്റ്റില്‍ ഉള്‍പ്പെടുത്തണമെങ്കില്‍. അയാളുടെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതി.