പുതുമുഖങ്ങളെ അണിനിരത്തിയ ‘ ശക്തൻ മാർക്കറ്റ് ‘ നാളെ തീയേറ്ററുകളിൽ

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളായി അണിനിരത്തി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശക്തന്‍ മാര്‍ക്കറ്റ്. നവാഗതനായ ജീവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും.

ചിത്രം നിര്‍മിച്ചിരിക്കുന്നത് വേണു അയ്യന്തോള്‍ ആണ്. വിനു ലാല്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീജിത് രവി ,സുധീര്‍ കരമന ,ശിവജി ഗുരുവായൂര്‍,നയന, സുല്‍ഫി, കനകലത, ജാസ്മിന്‍, ഹണി, സുനില്‍ സുഖദ, അഖില്‍ പ്രഭാകര്‍ ,ഋഷി കുമാര്‍,നന്ദകിഷോര്‍ ,അഷറഫ് പിലാക്കല്‍ ,വേണു അയ്യന്തോള്‍ ,സുധി കോപ്പ , ശിവാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.