പുതിയ 50 രൂപ നോട്ട് കാഴ്ചപരിമിതര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല

കാഴ്ചപരിമിതര്‍ക്ക് പുതിയ 50 രൂപ നോട്ട് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് പരാതി. പഴയ 50 രൂപ നോട്ടുകള്‍ തിരിച്ചറിയാന്‍ കറന്‍സിയില്‍ ചതുരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, പുതിയ നോട്ടുകളില്‍ ഇതില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

കാഴ്ചയ്ക്ക് വെല്ലുവിളി നേരിടുന്നവര്‍ക്ക് തിരിച്ചറിയാന്‍ സഹായകമായ രീതിയിലുള്ള അടയാളങ്ങള്‍ പുതിയ നോട്ടില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി അഖിലേന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡും ചില അഭിഭാഷകരും സമര്‍പ്പിച്ച ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലെത്തി.

ജന്മനാ കാഴ്ചപരിമിതനായ മുതിര്‍ന്ന അഭിഭാഷകന്‍ എസ് കെ രുങ്തയോടും സ്കോര്‍ ഫൗണ്ടേഷനോടും കോടതിയെ സഹായിക്കാന്‍ ബഞ്ച് നിര്‍ദേശിച്ചു.
കേസില്‍ കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കും കോടതി നോട്ടീസ് അയച്ചു. മാര്‍ച്ച്‌ ഏഴിന് ഹര്‍ജികളില്‍ വാദംകേള്‍ക്കും.